വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാൻ ഗൂഢാലോചന 

വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാനും, ജനങ്ങൾക്കിടയിൽ പദ്ധതിയെ കുറിച്ചു തെറ്റുധാരണ പരത്താൻ കേരളത്തിൽ അധികം പ്രമുഖമല്ലാത്ത പാർട്ടിയുടെ ശ്രമം.  സിഎജി റിപ്പോർട്ടുകൾ വളച്ചൊടിച്ചതാണ് എന്ന് തെളിഞ്ഞെങ്കിലും വീണ്ടും ഇതേ കാര്യങ്ങൾ ഉന്നയിച്ചാണ് കേരളത്തിന്റെ വികസനത്തിൽ ആപ്പ് അടിക്കാൻ ഈ പാർട്ടി ശ്രമിക്കുന്നത്.


സിഎജിയിൽ ഇത്തരം വ്യാജ വിവരങ്ങൾ നൽകിയ ഉദ്യോഗസ്ഥൻ മുൻപ് വിഴിഞ്ഞം വിരുദ്ധ ലേഖനങ്ങൾ എഴുതിയിരുന്നു.  

 കയ്യൊടെ ട്രിൻഡ്യ ഓൺലൈൻ അന്ന് തെളിവ് സഹിതം പ്രസിദ്ധികരിച്ചിരുന്നു.

യൂസർഫീ ഫിഷിങ് ഹാർബറിൽ ഉണ്ടാകും, നാല്പത് വർഷത്തെ കണക്കുകൾ ഒക്കെ നിരത്തി ജനങ്ങളിൽ തെറ്റുധാരണ പരത്തും വിധത്തിലുള്ള സിഎജി റിപ്പോർട്ടിനെതിരെ ഇപ്പോൾ അന്വേഷണം നടക്കുമ്പോൾ, ഇത്തരം വ്യാജ റിപ്പോർട്ടിനെ വളച്ചൊടിച്ചു ജനങ്ങളിൽ തെറ്റുധാരണ പരത്താനും സോഷ്യൽ മീഡിയയിൽ വിഴിഞ്ഞം വിരുദ്ധത നിറയ്ക്കാൻ ഏജൻസിയെ ഉപയോഗിച്ച് എ.എ.പി യുടെ ഒഫീഷ്യൽ പേജിൽ മുഴുവൻ ഇത്തരം പോസ്റ്റുകളും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.  മാത്രമല്ല നാരദ ന്യൂസ് പോലുള്ള നവമാധ്യമങ്ങളിൽ അദാനി കമ്പനിക്കെതിരെയുള്ള ന്യൂസ് പോലും ഈ പേജിൽ ഷെയർ ചെയ്യുന്നതായി കാണുന്നുണ്ട്.


സിഎജി റിപ്പോർട്ട് വളച്ചൊടിച്ചവരും, ജനങ്ങളിൽ വിഴിഞ്ഞം വിരുദ്ധത നിറയ്ക്കാനും ഈ പാർട്ടി നീക്കം നടത്തുന്നതിന് പിന്നിൽ അന്താരാഷ്ട്ര ലോബികൾ ആണോ എന്നതും അന്വേഷിക്കേണ്ടിയിരിക്കുന്നു.  വികസനത്തിന്റെ കാര്യത്തിൽ, ബിജെപി, എൽഡിഎഫ്, യുഡിഎഫ് ഒറ്റകെട്ടായി ഈ പദ്ധതിയ്ക്ക് പൂർണ പിന്തുണ നൽകി മുന്നോട്ട് പോകുമ്പോൾ ആണ് ജനവിരുദ്ധതയുണ്ടാക്കാൻ എഎപി എന്ന പാർട്ടിയുടെ ശ്രമം.

ഒരു പാർട്ടിയുടെ മറവിൽ രാജ്യദ്രോഹ കുറ്റമാണ് ഇത്തരം പ്രവർത്തികളിലൂടെ ചെയ്യുന്നത്.  അതിൽ ജനങ്ങളും പ്രവർത്തകരും അറിയാതെ അവരെ ഭാഗമാക്കാൻ ആണ് ശ്രമിക്കുന്നത്.  ഇത്തരം പാർട്ടികളിൽ ഒരു ഓഡിറ്റിംഗ് നടത്തുന്നത് വളരെ ഉത്തമമാണ്.  കാരണം ഇത്തരം പരിപാടികളും പ്രചാരണങ്ങളും നടത്താൻ എവിടെ നിന്നാണ് ഫണ്ട് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലം എങ്ങും എത്താതെ ഇരുന്ന പദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിലൂടെ ആണ് യാഥാർഥ്യം ആയത്.  അദാനി ആയതിനാൽ തന്നെ പലഭാഗത്ത് നിന്നും രാഷ്ട്രീയപരമായ എതിർപ്പുണ്ടായി എങ്കിലും, ഇന്ത്യയിലെ ഏറ്റവും മികച്ച പോർട്ട് ഓപ്പറേറ്റർ എന്ന നിലയിലും, ടെൻഡറിൽ ഒരു കമ്പനി മാത്രം എത്തിയ സ്ഥിതിക്കും പദ്ധതി നീണ്ടു പോകാതെ ഇരിക്കാൻ ശക്തമായ തീരുമാനം പാർട്ടിയുടെ തീരുമാനത്തിന് പോലും വിട്ട്കൊടുക്കാതെ അദ്ദേഹം നടപ്പിലാക്കി.  അദാനി ആയതിനാൽ തന്നെ കേന്ദ്രത്തിൽ നിന്നും ഉടൻ വ്യബിലിറ്റി ഗാപ് ഫണ്ട് ലഭിക്കുകയും ചെയ്തു.  ടെൻഡർ കാലാവധി അവസാനിപ്പിച്ചപ്പോൾ, ഇപ്പോൾ സിഎജി റിപ്പോർട്ട് അട്ടിമറിച്ച വ്യക്തി അന്ന് പദ്ധതിക്കെതിരെ പാരയുമായി മലേഷ്യൻ കമ്പനിക്ക് താല്പര്യം ഉണ്ടെന്ന കത്തുമായി രംഗത്ത് വന്നു, കത്ത് അദ്ദേഹത്തിന്റെ പക്കൽ വന്നത് വിവാദമാകുകയും ചെയ്തു, പദ്ധതി വീണ്ടും നീണ്ട്‌ പോകാനുള്ള അട്ടിമറി ശ്രമം ആയിരുന്നു അത്.  അദാനി ഏറ്റെടുക്കും മുന്നേയുള്ള കരാർ ആണിത്, കരാർ മികച്ചതാണ് എങ്കിൽ മാത്രമേ പണം മുടക്കാൻ കമ്പനികൾ വരുകയുള്ളു എന്നതിനാൽ നിയമപ്രകാരമുള്ള സാധ്യത ആയ നാല്പത് വർഷം ആദ്യമേ ഉൾപ്പെടുത്തിയിരുന്നു.  ഇതേ ഉദ്യോഗസ്ഥന്റെ സിഎജി റിപ്പോർട്ട് വഴി കരാർ പൊളിച്ചെഴുതി പദ്ധതി പാതിവഴിയിലാക്കാൻ ആണ് ഇന്ന് ആ വ്യാജ റിപ്പോർട്ടും പൊക്കി പിടിച്ചു എഎപി പോലുള്ള വികസനവിരുദ്ധ പാർട്ടികൾ രംഗത്ത് വരുന്നത്.  ഇവർക്കെതിരെ ജനം ശക്തമായി പ്രതികരിച്ചില്ലെങ്കിൽ എക്സ്പ്രസ്സ് ഹൈവേ പോലെ വിഴിഞ്ഞം മദർ പോർട്ട് എന്നന്നേക്കുമായി നഷ്‌ടപ്പെട്ടേക്കാം.  ഇതാണ് അന്താരാഷ്ട്രലോബികളുടെ ആവശ്യം.  അതിനായി വിഴിഞ്ഞം വിരുദ്ധത നിറയ്ക്കാൻ അവർ എത്ര പണം വേണമെങ്കിലും ഒഴുക്കും, പ്രകൃതി മുതൽ കരാർ വരെ എത്തിയിരിക്കുന്നു, ഇവരുടെ ആരോപണങ്ങൾ.  ഈ വാർത്ത ഇനിയും പ്രസിദ്ധികരിച്ചില്ലെങ്കിൽ, ജങ്ങൾക്കിടയിൽ ഇവർ ഒരുപാട് തെറ്റുധാരണ പരത്തും.  അത്രയ്ക്കും പ്രചാരണം ഈ പാർട്ടി നടത്തുന്നുണ്ട്.

ഒരു അഭിപ്രായം ഇടൂ