ഇന്ത്യയുടെ എമേർജിങ് ടെക്നോളജി ഹബ്ബ് ആകാൻ ഒരുങ്ങി ടെക്നോസിറ്റി

ഈ മാസം 27ന് ടെക്നോസിറ്റി ലോഞ്ച് നടത്താൻ ആണ് തീരുമാനം. 2005ൽ ടെക്നോസിറ്റി എന്ന പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും, തുടർന്നു വന്ന വിഎസ് സർക്കാരിന്റെ കാലത്ത് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി 2009ൽ ടെക്നോസിറ്റിയുടെ കല്ലിടൽ നിർവഹിക്കുകയും, തുടർന്ന് വന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2012ൽ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഇൻഫോസിസ്, ടിസിഎസ്, സൺ‌ടെക് പോലുള്ള വമ്പൻ കമ്പനികൾ എത്തുകയും, 2014ൽ ടിസിഎസ് കമ്പനിയുടെ കല്ലിടൽ ചടങ്ങ് അന്നത്തെ പ്രധാന മന്ത്രി മൻമോഹൻസിങ് നിർവഹിക്കുകയും ചെയ്തു. പിന്നീട് ഐഐഐടിഎം-കെ ക്യാമ്പസ്സിന്റെ നിർമാണം ആരംഭിച്ചു. നേരത്തെ തന്നെ ഇൻഫോസിസ് മുന്നിലുള്ള റോഡ് നാല് വരിപ്പാത ആക്കുകയും ഇവിടെ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്‌ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിണറായി വിജയൻ സർക്കാരിൽ എത്തിയപ്പോൾ ടെക്നോസിറ്റി ഈസ്റ്റിൽ അതി മനോഹരമായ ഗേറ്റും, നാല് വരിപ്പാതയും നിർമാണം ആരംഭിക്കുകയും, ഉത്ഘാടനം നിർവഹിക്കാൻ പ്രസിഡന്റ് കോവിന്ദിനെ ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയം ഇല്ലാതെ വളർച്ചയിൽ എത്തിയ ടെക്നോപാർക്കിന്റെ തുടർച്ചയാകാൻ ടെക്നോസിറ്റിയ്ക്കും സാധിക്കണം, 2005ൽ പദ്ധതിയിട്ട പദ്ധതി 2017ലും ബാല്യത്തിൽ ആണ് എന്നത് ജനങ്ങളിൽ ഇത്രയും കാലം വിശ്വാസത്തെ ബാധിച്ചിരുന്നു. രണ്ടു ലക്ഷം ചതുരശ്ര അടിയ്ക്ക് നിർമിക്കുന്ന കെട്ടിടം ഇന്നത്തെ കാലത്തെ അപേക്ഷിച്ചു വളരെ ചെറുതാണ്, ഷിറിയ കെട്ടിടം ടെക്നോസിറ്റിയിൽ സ്ഥാപിച്ചാൽ സ്ഥലലഭ്യത പരിമിതിയ്ക്ക് ഒരു പരിധി വരെ ആശ്വാസം ആകും. ടെക്നോപാർക്ക് എന്ന ആശയം പിറന്നത് 1989ൽ കെപിപി നമ്പ്യാരിലൂടെ ആയിരുന്നു, 1990ൽ ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ് കേരള എന്ന സൊസൈറ്റി രൂപീകരിക്കുകയും, 1991ൽ ഇകെ നായനാർ സർക്കാർ കല്ലിടൽ നടത്തുകയും, തൊട്ട് പിന്നാലെ വന്ന കരുണാകരൻ സർക്കാർ പദ്ധതിയ്ക്ക് പിന്തുണ നൽകുകയും 1995ൽ വളരെ വേഗത്തിൽ രാജ്യത്തിന് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സമർപ്പിച്ച പദ്ധതിയുമാണ്. തുടർന്ന് വന്ന എല്ലാ സർക്കാരും വളരെ പിന്തുണ നൽകിയിരുന്നു ടെക്നോപാർക്കിന്. ഇനി വേണ്ടത് യൂണിയൻക്കാരുടെ മറ്റും വിളയാട്ടം ടെക്നോസിറ്റിയിൽ ഉണ്ടാകാതെ ഇരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആണ്.

ടെക്നോപാർക്ക് ഫേസ് ഒന്ന്, രണ്ട്, മൂന്നിലായി ഒരു ലക്ഷത്തോളം ആളുകൾ നിലവിൽ ജോലിയുണ്ട്, ഇത് കൂടാതെ ടെക്നോസിറ്റിയിലൂടെ ഒരു ലക്ഷം തൊഴിലവസരം ലഭിക്കുകയും ചെയ്യും എന്ന് ഐടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി കഴിഞ്ഞു. ടെക്നോസിറ്റി ലോക ഐടി ഭൂപടത്തിലേക്ക് എത്താൻ പുതിയ കെട്ടിടങ്ങൾ വഴിയൊരുക്കും. ഇന്ത്യയുടെ എമേർജിങ് ടെക്നോളജിയുടെ ഹബ്ബ് ആയി ഇവിടം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം ഇടൂ