ടെക്നോപാർക്കിനെ കുളം തോണ്ടി സർക്കാർ

പുതിയ സർക്കാർ വന്നതോടെ ടെക്നോപാർക്കിന്റെ വികസനത്തിന് അറുതി വന്നു എന്ന് വിശേഷിപ്പിക്കാം.

ആദ്യം ഏറ്റവും വലിയ കെട്ടിടം ഷിറിയയുടെ നിർമാണം തടസ്സപ്പെടുത്തി പദ്ധതിയെ പേപ്പറിൽ ഒതുക്കി.

പിന്നീട്, കഴിഞ്ഞ സർക്കാർക്കാലത്ത് പദ്ധതി ഇട്ട ടെക്നോസിറ്റി കെട്ടിടത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ട്, ഷിറിയയ്ക്ക് പകരം എന്നാക്കി മാറ്റി.

കഴിഞ്ഞ സർക്കാർ ടെക്നോപാർക്കിന്റെ തുടർവികസനത്തിനു പ്രഖ്യാപിച്ച ആയിരം കോടി പുതിയ സർക്കാരിലൂടെ ഇല്ലാതായി. തിരുവനന്തപുരം മെട്രോ പദ്ധതിയോട് പോലും താല്പര്യം ഇല്ലാത്ത സർക്കാരിന് ഇപ്പോൾ ഉള്ള ആവശ്യം ഇൻഫോസിസിന്റെ ടെക്നോസിറ്റി ഭൂമി മടക്കി വേണം എന്ന ആവശ്യം ആണ്. പകരം കൊച്ചിയിൽ സ്ഥലം നൽകാമത്രെ. തലസ്ഥാനത്തിന് പ്രഖ്യാപിച്ച പല പദ്ധതികളും ഈ സർക്കാർ വന്നതോടെ മുടങ്ങിയിരുന്നു. രണ്ടു വർഷത്തോളം ആയി തലസ്ഥാന നഗരത്തിന് ദുരിതം തുടങ്ങിയിട്ട്. പുതിയ ഐടി പോളിസി ടെക്നോപാർക്കിനെ നശിപ്പിക്കുവാൻ വേണ്ടി ഉള്ളതാണെന്ന് ഈ നീക്കത്തിലൂടെ മറ നീക്കി പുറത്ത് വന്നു കഴിഞ്ഞു. ടോറസ് ഉൾപ്പെടെയുള്ള കമ്പനികളുടെ പദ്ധതികൾ ഓരോ മുട്ടാപോക്ക് കാരണങ്ങളാൽ തടസപ്പെടാൻ കാരണം ടെക്നോപാർക്കിന്റെ മെല്ലെപോക്ക് കാരണം ആണ്.

ഒരു അഭിപ്രായം ഇടൂ